ലോക ഷൂട്ടിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജിത്തു റായിക്ക് വെള്ളി

single-img
10 September 2014

jitu-raiഗ്രാനഡ: ലോക ഷൂട്ടിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജിത്തു റായിക്ക് വെള്ളി. പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്‌റ്റൽ വിഭാഗത്തിലാണ് വെള്ളി നേടിയത്. ദക്ഷിണ കൊറിയയുടെ ജിന്‍ ജൊന്‍ഗോയ്‌ക്കാണ്‌ സ്വര്‍ണം. ജിന്‍ 192.3 പോയിന്റ്‌ നേടിയപ്പോള്‍ ജിത്തു റായിക്ക്‌ 191.1 പോയിന്റാണ്‌ ലഭിച്ചത്‌.  172.6 പോയിന്റ്‌ നേടിയ ചൈനയുടെ പാങ്‌ വെയ്‌ വെങ്കലം നേടി.ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ 50 മീറ്റര്‍ പിസ്‌റ്റള്‍ ഷൂട്ടിംഗില്‍ ഗെയിംസ്‌ റെക്കാഡോടെ സ്വര്‍ണ നേടിയ താരമാണ്‌ ജിത്തു റായി.

ഒന്‍പത്‌ ദിവസത്തിനിടെ മൂന്ന്‌ ലോകകപ്പ്‌ മെഡല്‍ നേടിയ റായി ഒരു ലോകകപ്പില്‍ രണ്ടു മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍താരമാണ്‌.