തീറ്റ മത്സരത്തില്‍ പങ്കെടുത്ത മധ്യവയസ്‌കന്‍ ഇഡ്ഡലി തൊണ്ടയില്‍ കുരുങ്ങി മരിച്ചു

single-img
9 September 2014

idly-idli4പൊല്‍പ്പുള്ളിയില്‍ ക്ലബില്‍ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി തീറ്റമത്സരത്തില്‍ പങ്കെടുത്ത മധ്യവയസ്‌കന്‍ ഇഡ്ഡലി തൊണ്ടയില്‍ കുരുങ്ങി ശ്വാസംമുട്ടി മരിച്ചു. നെല്ലുകുത്തുപാറ വേലന്റെ മകന്‍ കണ്ടമുത്തനാണ് (52) മരണമടഞ്ഞത്. തിരുവോണനാളിലാണ് സംഭവം.

നെല്ലുകുത്തുപ്പാറ യുവതാര ആര്‍ട്‌സ് ആന്‍സ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലായിരുന്നു ഓണാഘോഷ മത്സരത്തിനിടയിലായിരുന്നു ദുരന്തം. ശ്വാസതടസത്തെ തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡ്യൂട്ടി ഡോക്ടര്‍ അറിയിച്ചു.