ടുജി മാത്രമല്ല, ഇപ്പോള്‍ കല്‍ക്കരിയും; സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ വീണ്ടും വിവാദത്തില്‍

single-img
9 September 2014

renjith-sinhaസിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ വീണ്ടും വിവാദത്തില്‍. ടുജി കേസില്‍ ആരോപണ വിധേയരായ കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി വിവാദത്തിലായ സിന്‍ഹ കല്‍ക്കരി കേസില്‍ ആരോപണ വിധേയരായ കമ്പനികളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തയാണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സിന്‍ഹ 10 ദിവസത്തിനകം വിശദീകരണം നല്കണമെന്നും അല്ലെങ്കില്‍ പരാമര്‍ശങ്ങള്‍ ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്കി.

സിന്‍ഹയുടെ വിശദീകരണത്തിന് ശേഷം കേസ് മേല്‍നോട്ടത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കണമോ എന്ന് കോടതി പരിഗണിക്കും. സിന്‍ഹയെ അന്വേഷണ മേല്‍നോട്ടത്തില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ നല്കിയ പരാതിയിലാണ് കോടതി നടപടി.