കേരളീയര്‍ക്ക് ‘ഓണം ആശംസകള്‍’ നേര്‍ന്ന് ക്രിക്കറ്റ് ദൈവവും

single-img
8 September 2014

Sachin Tendulkar - 1മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കറും. ഫേസ്ബുക്കിലൂടെയാണ് സച്ചിന്‍ ഓണാശംസകള്‍ നേര്‍ന്നത്. മംഗ്ലീഷില്‍ ‘ഓണം ആശംസകള്‍’ എന്ന് കുറിച്ചാണ് സച്ചിന്‍ മലയാളികളുടെ തിരുവോണത്തില്‍ പങ്കാളിയായത്. ഐഎസ്എല്ലില്‍ സച്ചിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതുകൂടി പരിഗണിച്ചാണ് സച്ചിന്റെ ഓണം ആശംസകള്‍. അടുത്ത കേരള സന്ദര്‍ശനത്തില്‍ ഓണസദ്യ കഴിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.