ഈ വര്‍ഷത്തെ ഏറ്റവും നല്ല ഓണങ്ങിലൊന്ന് ഈ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റേത്; സ്വന്തം ശമ്പളം സ്വരുക്കൂട്ടി വിധവയ്ക്ക് വീടുവെച്ച് നല്‍കി നൈസി ഡൊമിനിക്ക്

single-img
8 September 2014

2014sept07nicy_domanicപഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ ലഭിച്ച 14 മാസത്തെ ശമ്പളവും പഞ്ചായത്തംഗമെന്ന നിലയില്‍ ലഭിച്ച ആനുകൂല്യങ്ങളും ബാങ്ക് ഭരണസമിതിയംഗമായിരുന്ന നാലരവര്‍ഷത്തെ സിറ്റിംഗ് ഫീയും ചെലവഴിച്ച് വിധവയ്ക്കു വീടു നിര്‍മിച്ചു നല്‍കി പൊതുപ്രവര്‍ത്തക നാടിനു മാതൃകയായി. മഞ്ഞള്ളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ ഒന്നാം വാര്‍ഡംഗവുമായ നൈസി ഡൊമിനിക്കാണു പഞ്ചായത്തിലെ നിര്‍ധന കുടുംബാംഗവും വിധവയുമായ താണികുന്നേല്‍ പരേതനായ മാണിയുടെ ഭാര്യ മേരിക്കു വീടു നിര്‍മിച്ചു നല്‍കുന്നത്. നൈസി പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്ത് ഭവനനിര്‍മാണ പദ്ധതിയില്‍ വീടിനുള്ള അപേക്ഷയുമായി എത്തിയതായിരുന്നു മേരി. പഞ്ചായത്തില്‍ നിലവിലുണ്ടായിരുന്ന പദ്ധതികളിലൊന്നും ഉള്‍പ്പെടുത്തി ഇവര്‍ക്കു വീടു നിര്‍മിച്ചുനല്‍കാനായില്ല.

പട്ടയം ലഭിക്കാത്ത മൂന്നു സെന്റ് ഭൂമിയായിരുന്നു ഇവരുടെ ആകെയുള്ള സമ്പാദ്യം. പട്ടയമില്ലാത്ത ഭൂമിയില്‍ പഞ്ചായത്തില്‍നിന്നു വീടു നിര്‍മാണത്തിനു ഫണ്ട് അനുവദിക്കുന്നതിനു ചില നിയമതടസവുമുണ്ടായിരുന്നു. തൊഴിലുറപ്പു പദ്ധതിയിലും കൂലിപ്പണി ചെയ് തും ലഭിക്കുന്ന തുച്ഛമായ പണംകൊ ണ്ടു ദൈനംദിനാവശ്യങ്ങള്‍ക്കുപോ ലും തികയാത്ത സ്ഥിതിയുമായിരുന്നു. ഈ സാഹച ര്യത്തില്‍ കയറിക്കിടക്കാന്‍ സ്വന്തമായ ഒരു വീടെന്നതു മേരിക്കു സ്വപ്നം മാത്രമായി അവശേഷിച്ചു. ഇവരുടെ ദുരിതമറിഞ്ഞ നൈസി സ്വ ന്തം ചെലവില്‍ ഇവര്‍ക്കു വീടു നിര്‍മിച്ചുനല്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.

ഭര്‍ത്താവ് ഡൊമിനിക് സ്‌കറിയ പൈനാപ്പിള്‍ കര്‍ഷകനും വ്യാപാരിയുമാണ്. മൂവാറ്റുപുഴ നിര്‍മല കോളജില്‍ ബിരുദ വിദ്യാര്‍ഥിയായ ഡാനിയും മൂവാറ്റുപുഴ നിര്‍മല ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ഡെന്നിയുമാണു മക്കള്‍.