പക്ഷാഘാതം: നാട്ടില്‍ പോകണമെന്ന് ഇറ്റാലിയന്‍ നാവികന്‍ ഹര്‍ജി നല്‍കി

single-img
8 September 2014

Italianപക്ഷാഘാതത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കടല്‍ക്കൊല കേസിലെ പ്രതി ഇറ്റാലിയന്‍ നാവികന്‍ നാട്ടിലേക്ക് തിരിച്ചുപോകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഇറ്റാലിയന്‍ നാവികന്‍ ലാത്തോറെ മാസിമിലിയാനോ ആണ് ഹര്‍ജി നല്‍കിയത്. വിദഗ്ധ ചികിത്സ ലഭിക്കുന്നതിന് നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജി തിങ്കളാഴ്ച കോടതി പരഗണിക്കും.