ഇന്ത്യ-ഇംഗ്ളണ്ട് ഏകദിന പരമ്പര: അവസാന ഏകദിനത്തിൽ ഇംഗ്ളണ്ടിന് ആശ്വാസ ജയം

single-img
6 September 2014

Steven-Finn-of-England-celebrates-with-Ben-Stokesഇന്ത്യ-ഇംഗ്ളണ്ട് ഏകദിന പരമ്പരയിലെ അവസാന ഏകദിനത്തിൽ ഇംഗ്ളണ്ടിന് ആശ്വാസ ജയം. ഇംഗ്ളണ്ട് ഉയർത്തിയ 294 റൺസ് മറികടക്കാനിറങ്ങിയ ഇന്ത്യ 253 റൺസിന് പുറത്തായി. മൂന്ന് മത്സരങ്ങൾ വിജയിച്ച് പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു.

 

113 റൺസ് അടിച്ചുകൂട്ടിയ ജോ റൂട്ടാണ് ഇംഗ്ളണ്ടിന് മികച്ച സ്കോറിലേക്കെത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ രഹാനയെ റൺസൊന്നുമെടുക്കാതെ നഷ്ടമായി. 53 റൺസെടുത്ത് അന്പാട്ടി രായുഡുവും 68 പന്തിൽ 87 റൺസെടുത്ത രവീന്ദ്ര ജഡേജയും ടീമിന് വിജയപ്രതീക്ഷ നൽകിയെങ്കിലും മറ്റ് താരങ്ങൾക്ക് അവസരത്തിനൊത്ത് തിളങ്ങാനായില്ല.