നീലച്ചിത്രത്തിൽ അഭിനയിക്കാൻ നിർബന്ധിച്ച ഭർത്താവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ യുവനടി കൊലപ്പെടുത്തി

single-img
6 September 2014

shruthiചെന്നൈ:  നീലച്ചിത്രത്തിൽ അഭിനയിക്കാൻ നിർബന്ധിച്ച ഭർത്താവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ യുവനടി കൊലപ്പെടുത്തി. തമിഴ്, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ചെന്നൈ സ്വദേശിനിയായ ശ്രുതി ചന്ദ്രലേഖ (22)യാണ് വാഴാഴ്ച രാത്രി ബാംഗ്ളൂരിൽ പൊലീസിന്റെ പിടിയിലായത്. കൊല ചെയ്യാൻ ശ്രുതിയെ സഹായിച്ച ഏഴു പേരിൽ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മറ്റ് മൂന്നു പേർക്കായുള്ള തിരച്ചിൽ നടന്നു വരികയാണ്.

തിരുനെൽവേലി സ്വദേശിയും ബിസിനസുകാരനുമായ റൊണാൾഡ് പീറ്റർ പ്രിൻസോ (35) യാണ് കൊല്ലപ്പെട്ടത്. നീലച്ചിത്രത്തിൽ അഭിനയിക്കാൻ ഭർത്താവ് തന്നെ നിരന്തരം നിർബന്ധിച്ചതിന്റെ ദേഷ്യത്തിലാണ് കൊല നടത്തിയതെന്ന് ശ്രുതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

പതിനാറാം വയസിൽ മഞ്ജുനാഥ് എന്നയാളുമായി ശ്രുതി ആദ്യം വിവാഹിതയായത്. ആദ്യഭർത്താവിനെ ഉപേക്ഷിച്ച ശേഷം സേലത്ത് വച്ച് പ്രിൻസോയുമായി പരിചയത്തിലാവുന്നത്.  പ്രിൻസോയും നേരത്തെ  വിവാഹിതനായിരുന്നു. പിന്നീട് പിരിഞ്ഞു. ബിസിനസിൽ പ്രിൻസോയ്ക്ക് കനത്ത നഷ്ടം സംഭവിച്ചതോടെയാണ് ശ്രുതിയുമൊന്നിച്ച് അയാൾ മധുരവോയലിലേക്ക് മാറി താമസിക്കുകയായിരുന്നു.

അവിടെ വച്ച് സുഹൃത്തുക്കളായ ഉമാചന്ദ്രൻ, ജോൺ പ്രിൻസൺ എന്നിവരുമായി ഓൺലൈൻ സ്ഥാപനം തുടങ്ങി. എന്നാൽ സുഹൃത്തുക്കൾ പണം തിരിച്ചു ചോദിച്ചതോടെ പ്രിൻസോ ബിസിനസ് ബാംഗ്ളൂരിലേക്ക് മാറ്റി സ്വന്തം നിലയിൽ ബിസിനസ് നടത്താൻ തുടങ്ങി. പണം നൽകണമെന്ന് സുഹൃത്തുക്കൾ ആവർത്തിച്ച് ആവശ്യപ്പെട്ടതോടെ ശ്രുതിയെ നീലച്ചിത്രത്തിൽ അഭിനയിപ്പിച്ച് കാശുണ്ടാക്കാൻ പ്രിൻസോ പ്രേരിപ്പിച്ചു.  ഇതിൽ കുപിതയായ ശ്രുതി പ്രിൻസോയെ കൊല്ലാൻ സുഹൃത്തുക്കൾക്കൊപ്പം പദ്ധതിയിട്ടത്.

ജനുവരി 18ന് പ്രിൻസോയെ മധുരവോയലിലുള്ള തന്റെ വീട്ടിലേക്ക് ശ്രുതി വിളിച്ചു വരുത്തി ഭക്ഷണത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തി. തുടർന്ന് ഉമാചന്ദ്രൻ, പ്രിൻസൺ എന്നിവരും അവരുടെ സുഹൃത്തുക്കളുമായ ഗാന്ധിമതിനാഥൻ, വിജയ്, റഫീക് ഉസ്മാൻ എന്നിവരുടെ സഹായത്തോടെ തിരുനെൽവേലിയിലെ പാളയംകോട്ടയിൽ ഒഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടുകയായിരുന്നു. അതിനുശേഷം  പ്രിൻസോയുടെ 75 ലക്ഷം വരുന്ന സ്വത്തുക്കൾ ശ്രുതിയും സുഹൃത്തുക്കളും ചേർന്ന് പങ്കിട്ടെടുത്തു.