പിതാവ് മൂന്നാം വിവാഹം കഴിക്കുന്നതിലെ വിരോധം:പ്രവാസിയെ മൂത്തമകൻ കൊലപ്പെടുത്തി

single-img
6 September 2014

More Halloween Clip Art Illustrations at http://www.ClipartOf.comപ്രവാസി കൊല്ലപ്പെട്ട കേസിൽ മൂത്ത മകൻ പിടിയിൽ.7 വര്‍ഷമായി റിയാദിലായിരുന്ന പരപ്പനങ്ങാടി സ്വദേശിയായ മുഹമ്മദ് വെട്ടേറ്റു മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തിലാണ് മൂത്തമകന്‍ അഷ്‌റഫ് (30) അറസ്റ്റിലായത്. അഷ്‌റഫ് താനൂര്‍ പോലീസില്‍ കീഴടങ്ങുക ആയിരുന്നു.

ബാംഗ്‌ളൂരുവിൽ ജോലിചെയ്യുന്ന അഷ്‌റഫ് മരണത്തലേന്നു മുഹമ്മദുമായി ബഹളം ഉണ്ടാക്കിയിരുന്നു. കൊല്ലപ്പെട്ട മുഹമ്മദിന്റെ രണ്ടാം വിവാഹത്തിലുള്ള അഞ്ചു മക്കളില്‍ മൂത്തമകനാണു അഷ്‌റഫ്. കൊല്ലപ്പെട്ട മുഹമ്മദ് മൂന്നാം വിവാഹം കഴിക്കുന്നതിലെ എതിര്‍പ്പാണു കൊലപാതകത്തില്‍ കലാശിച്ചത്.പുതിയതായി നിര്‍മിച്ച വീട്ടിലേക്ക് മൂന്നാംഭാര്യയെ കൊണ്ടുവരുന്നതിനെതിരെ മക്കള്‍ പ്രതിഷേധിച്ചിരുന്നു.മൃതദേഹത്തിന്റെ കഴുത്തില്‍ 23 സെന്റിമീറ്റര്‍ ആഴത്തില്‍ രണ്ടു വെട്ടുകളും, വാരിയെല്ലു ഭാഗത്ത് മൂന്നു വെട്ടുകളും ഉള്ളതായി പോലീസ് പറഞ്ഞു