മമ്മുക്ക… രാജാധിരാജ ഇറക്കാതിരിക്കാന്‍ പറ്റുമോ? ഇല്ലല്ലേ…

single-img
5 September 2014

Mammoottyfമമ്മൂട്ടിയെപ്പറ്റിയുള്ള മമ്മൂട്ടി ആരാധകന്റെ ഫേസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. മുന്നറിയിപ്പ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം കണ്ട് തലയ്ക്ക് പിടിച്ച ഒരു ആരാധകന്റെ തുറന്ന കത്താണ് ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നത്. മമ്മൂട്ടി ഇത് അറിയുമെന്ന് പ്രതീക്ഷിച്ചല്ല എന്നുപറഞ്ഞുകൊണ്ട് തുടങ്ങുന്ന കത്ത് പക്ഷേ താങ്കള്‍ എങ്ങനെയെങ്കിലും ഇക്കാര്യങ്ങള്‍ വായിച്ചറിയും എന്ന പ്രതീക്ഷയും ആരാധകന്‍ പങ്കുവയ്ക്കുന്നുണ്ട്.

അങ്ങെത്തും എന്ന വിശ്വാസം കൊണ്ടല്ല ശൂന്യാകാശത്തേക്ക് റോക്കറ്റ് വിടുന്നത് എന്നുപറയുന്ന ഇയാള്‍ വിശ്വാസം ആണല്ലോ എല്ലാം എന്നു പറഞ്ഞിരിക്കുന്നത്. ശരീരത്തില്‍ പ്രായത്തിന്റെ ജരാനരകള്‍ കാണാത്ത അത്ഭുതം എന്നാണ് അദ്ദേഹം മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്. ഇക്കയുടെ ‘കയ്യൊപ്പു’കള്‍ പതിപ്പിച്ച ഒന്നോ രണ്ടോ സിനിമകള്‍ മാത്രം ചെയ്താല്‍ മതിയെന്നും വാരിവലിച്ച് സിനിമ ചെയ്യരുതെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കുന്നു.

മുന്നറിയിപ്പിലെ സി.കെ. രാഘവന്റെ നടപ്പും എടുപ്പുമെല്ലാം മനസില്‍നിന്ന് മായുന്നില്ലെന്നാണ് ആരാധകന്‍ അഭിപ്രായപ്പെടുന്നത്. ഇതാണെടാ മമ്മൂട്ടി.. ഇതാവണമെടാ മമ്മൂട്ടി.. എന്ന് വിളിച്ചു പറഞ്ഞ് കത്ത് ചുരുക്കുന്ന ആരാധകന്‍ പക്ഷേ അവസാനം ഒരു ചോദ്യവും ചോദിക്കുന്നുണ്ട്.

കത്തിന്റെ പൂര്‍ണ്ണ രൂപം

Mammootty