16 പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം കൊന്ന കുഴിച്ചുമൂടിയ നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരീന്ദര്‍ കോലിയെ അടുത്ത വെള്ളിയാഴ്ച തൂക്കിലേറ്റും

single-img
5 September 2014

Koliനിതാരി കൂട്ടക്കൊല കേസിലെ പ്രതി സുരീന്ദര്‍ കോലിയെ അടുത്ത വെള്ളിയാഴ്ച തൂക്കിലേറ്റും. ശിക്ഷ നടപ്പിലാക്കുന്നതിനായി ഗാസിയാബാദ് കോടതി കഴിഞ്ഞ ദിവസം മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. മീററ്റ് ജയിലിലാണ് സുരീന്ദര്‍ കോലീയെ തൂക്കിക്കൊല്ലക. 42-കാരനായ കോലിയെ തൂക്കിലേറ്റുന്നതിനായി വേണ്ട തയാറെടുപ്പുകള്‍ നടത്തുവാന്‍ യുപി സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചിരുന്നു.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നേരത്തെ രാഷ്ട്രപതി പ്രണബ്മുഖര്‍ജിയോട് കോലിയുടെ ദയാഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് കത്ത് എഴുതിയിരുന്നു. രാഷ്ട്രപതിയും കോലിയുടെ ഹര്‍ജി തള്ളിയതോടെയാണ് വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചത്.

നോയിഡയിലുള്ള നിതാരിയിലെ ഒരു വീട്ടില്‍ ജോലിക്കാരനായിരുന്നു സുരീന്ദര്‍ സിംഗ് ഇയാളുടെ യജമാനന്‍ മോനിന്തര്‍ സിംഗ് പാന്ദര്‍ക്ക് പെണ്‍കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്നതിനായി എത്തിച്ചു നല്‍കിയിരുന്നു. ഇത്തരത്തില്‍ ഉപയോഗിച്ച ശേഷം പെണ്‍കുട്ടികളെ കൊലപ്പെടുത്തി വീട്ടിനു സമീപം മറവ് ചെയ്തിരുന്നത് സുരീന്ദര്‍ സിംഗ് ആയിരുന്നു.

ആകെ 16 കേസുകളാണ് സുരീന്ദര്‍ സിംഗിന് എതിരെ ഉള്ളത്. ഇതില്‍ 14-കാരിയായ റിംപാ ഹാല്‍ഡറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ക്ക് കീഴ്‌ക്കോടതി വധശിക്ഷ വിധിച്ചത്. പിന്നീട് സുപ്രീം കോടതി വരെ വധശിക്ഷ ശരിവച്ചു. മറ്റ് അഞ്ച് കേസുകളില്‍ കൂടി ഇയാള്‍ക്ക് കോടതികള്‍ വധശിക്ഷ വിധിച്ചിട്ടുണ്ട്.