ഹമാസിനെ വിലകുറച്ചു കണ്ടത് തെറ്റായിപ്പോയെന്ന് ഇസ്രായേല്‍ ആര്‍മി

single-img
5 September 2014

hamas-fightersഹമാസിനെ ഇസ്രായേല്‍ വിലകുറച്ചാണ് കണ്ടതെന്ന് ഇസ്രായേല്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. മൂന്ന് ഇസ്രായേല്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 50 ദിവസമാണ് ഹമാസ് പോലുള്ള ഒരു സംഘടനയുമായി ഇസ്രായേല്‍ സൈന്യത്തിന് പോരാടേണ്ടി വന്നതെന്നും ഇത്രയും നീണ്ട ഒരു യുദ്ധം ഇസ്രായേല്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും ആര്‍മി ഉദ്യോഗസ്ഥര്‍ വിലയിരുത്തി.

66 സൈനീകരും ആറു സാധാരണ പൗരന്‍മാരുമാണ് ഇസ്രായേല്‍ പക്ഷത്ത് യുദ്ധത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ഹമാസ് യുദ്ധത്തിനായി നല്ലരീതിയില്‍ തയാറെടുത്തിരുന്നതായും അതിനെ ഇസ്രായേല്‍ കണ്ടില്ലെന്ന് നടിച്ചതായും ഇസ്രായേല്‍ ഇന്റലിജന്‍സ് പറയുന്നു. ഗാസാ മുനമ്പിന് വെളിയില്‍ നിന്നും ഹമാസ് പോരാളികള്‍ക്ക് പരിശീലനം ലഭിച്ചതായും ഇസ്രായേല്‍ വിലയിരുത്തി.