നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കണമെങ്കില്‍ മുസ്ലീമാകുക; ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ദില്‍ഷനെ മതം മാറ്റാന്‍ ശ്രമിച്ചതിന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹസാദിനെതിരെ അന്വേഷണം

single-img
5 September 2014

dilshanപാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹസാദിനെതിരെ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ദില്‍ഷനെ മതംമാറ്റാന്‍ ശ്രമിച്ച കുറ്റത്തിന് അന്വേഷണത്തിന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉത്തരവിട്ടു. ശനിയാഴ്ച ഡംബുല്ലയില്‍ നടന്ന ശ്രീലങ്കപാകിസ്ഥാന്‍ ഏകദിനത്തിനു ശേഷം ഡ്രസിങ് റൂമിലേക്ക് പോകുമ്പോഴായിരുന്നു സംഭവത്തിനാസ്പദമായ സംഭാഷണം നടന്നത്.

നിങ്ങള്‍ക്ക് സ്വര്‍ഗം ലഭിക്കണമെന്നുണ്ടെങ്കില്‍ ഒരു അമുസ്ലിം ആയ നിങ്ങള്‍ മുസ്ലിം ആകുക. മറ്റൊന്നും ചെയ്തിട്ട് കാര്യമില്ല എന്നാണ് ഷെഹ്‌സാദ് ദില്‍ഷനോട് പറഞ്ഞത്. എന്നാല്‍ ദില്‍ഷന്‍ എന്താണ് മറുപടി നല്‍കിയതെന്ന് വ്യക്തമായിട്ടില്ല. ഇരുവരും തമ്മിലുള്ള സംഭാഷണം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ താനും ദില്‍ഷനും തമ്മില്‍ വ്യക്തിപരമായ സംസാരം മാത്രമാണ് നല്‍കിയതെന്നാണ് ഷഹസാദിന്റെ വിശദീകരണം.

ദില്‍ഷന്റെ പിതാവ് മുസ്ലിമും മാതാവ് ബുദ്ധമതക്കാരിയുമാണ്. തുവാന്‍ മുഹമ്മദ് ദില്‍ഷന്‍ എന്നായിരുന്നു ദില്‍ഷന്റെ യഥാര്‍ത്ഥ പേര്. പിന്നീട് ഈ പേരാണ് സിംഹളബുദ്ധമത പേരായ തിലക് രത്‌നെ ദില്‍ഷന്‍ എന്നാക്കി മാറ്റിയത്.