പിറന്നാള്‍ ദിനത്തില്‍ കൊച്ചുഷെഫീക്കിന് ആശംസകളുമായി സുരേഷ്‌ഗോപി എത്തി

single-img
4 September 2014

Shefeekഅച്ഛന്റെയും രണ്ടാനമ്മയുടെ ക്രൂരപീഡനത്തില്‍ നിന്നും മുക്തനായി പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഷെഫീക്കിനു പിറന്നാള്‍ സമ്മാനവുമായി സിനിമാതാരം സുരേഷ് ഗോപി എത്തി. സൂപ്പര്‍ താരം തന്റെ ഐ.ജി. സിനിമയില്‍ ഉപയോഗിച്ച ഐജി ക്യാപ് കൊച്ചു ഷെഫീക്കിനു ഉപഹാരമായി നല്‍കി. ഷൂട്ടിംഗ് വേളയില്‍ 45 ദിവസം താന്‍ ധരിച്ച തൊപ്പിയാണിതെന്നു പറഞ്ഞാണ് ഷെഫീക്കിനു അതു കൈമാറിയത്.

ഇതോടൊപ്പം ഷെഫീക്കിന്റെ ആറാം പിറന്നാളിനോടനുബന്ധിച്ച് കേക്കും മുറിച്ചു. ഷെഫീക്കിനു മുത്തം നല്‍കാനും സുരേഷ് ഗോപി മറന്നില്ല. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍, സിനിമാതാരം ജാഫര്‍ ഇടുക്കി തുടങ്ങിയവരും സൂപ്പര്‍താരത്തിനൊപ്പമുണ്ടായിരുന്നു.