മാതൃകയായത് സാക്ഷാല്‍ കളക്ടര്‍തന്നെ; ട്രാഫിക് കുരുക്കിന് ആശ്വാസമായി സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയിലൊരിക്കല്‍ നടന്ന് ഓഫീസില്‍ വരികയെന്ന ആശയത്തിന് തുടക്കം കുറിച്ച് കോട്ടയം ജില്ലാ കളക്ടര്‍

single-img
4 September 2014

Collectorആഴ്ചയില്‍ ഒരു ദിവസം ഓഫീസിലേക്ക് നടക്കു വരികയെന്ന ആശയം നടപ്പാക്കുന്നതിനു തുടക്കമിട്ട് കോട്ടയം ജില്ലാ കലക്ടര്‍ അജിത് കുമാര്‍. കലക്ടര്‍ മുട്ടമ്പലത്തെ ഔദ്യോഗിക വസതിയിയില്‍ നിന്നു നടന്ന് ഓഫീസിലെത്തിയപ്പോള്‍ പരമാവധി ജീവനക്കാരും പദ്ധതിയോട് സഹകരിച്ചു.
പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാതൃകയായി ജില്ലാ കലക്ടര്‍ ഇനി എല്ലാ ബുധനാഴ്ചകളിലും കലക്ടറേറ്റില്‍ നടന്നുവരുമെന്നും അറിയിച്ചു.

നഗരത്തിലെ ട്രാഫിക് കരുക്കാണ് ഇത്തരമൊരു ചിന്തയിലേക്ക് നയിച്ചതെന്ന് ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ തയാറാക്കിയ ആര്‍.ടി.ഒ. ടി.ജെ.തോമസ് പറയുന്നു. കലക്ടര്‍ അജിത് കുമാറാണ് ഇത്തരമൊരു ആശയത്തിന് രൂപം നല്‍കിയത്. റോഡിലെ കുഴികളൊക്കെ നോക്കിക്കണ്ട് അതിന്റെ ശോച്യാവസ്ഥ മനസിലാക്കിയാണ് കലക്ടര്‍ ഓഫീസിലെത്തിയത്.

കലക്ടറേറ്റില്‍ ആവശ്യങ്ങള്‍ക്ക് വരുന്ന പൊതുജനങ്ങളും വാഹനങ്ങള്‍ ഒഴിവാക്കിയാല്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്. സാധാരണ ബസ് സ്റ്റാന്റില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഓട്ടോറിക്ഷയില്‍ കലക്ടറേറ്റില്‍ എത്തിയിരുന്നവര്‍ പോലും ഇന്നലെ നടന്നാണ് ഓഫീസിലെത്തിയതെന്നുള്ളത് ഈ പദ്ധതിയോടുള്ള ജനങ്ങളുടെ ആത്മാര്‍ത്ഥതയാണ് സൂചിപ്പിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.