ഇസ്ലാം മതം സ്വീകരിച്ച ഒരു കുടുംബത്തിലെ നാലുപേരെ അറസ്റ്റു ചെയ്തു

single-img
4 September 2014

Arrestനടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഇവര്‍ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് മധ്യപ്രദേശില്‍ ഇസ്ലാം മതം സ്വീകരിച്ച ഒരു കുടുംബത്തിലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണിക്രം, കേശവ്, മുകുഭായ് ജാദവ്, തുലറാം എന്നിവരെയാണ് മധ്യപ്രദേശ് മപാലീസ് അറസ്റ്റ് ചെയ്തത്.

മതം മാറാനുള്ള ഇവരുടെ തീരുമാനത്തിനെതിരെ ബജ്‌റംഗ് ദള്‍, വി.എച്ച്.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. 1968 ലെ മതസ്വാതന്ത്ര്യ നിയമമനുസരിച്ച് മതപരിവര്‍ത്തനം ആഗ്രഹിക്കുന്നവര്‍ ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല മതപരിവര്‍ത്തനം നടത്തുന്നതെന്ന് കാണിച്ച് ജില്ലാ ഭരണാധികാരിക്ക് സത്യവാങ്മൂലം സമര്‍പ്പിക്കണം. അത് അധികാരികള്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ മതപരിവര്‍ത്തനം അനുവദിക്കുകയുള്ളു.

ഇവരുടെത് നിര്‍ബന്ധപൂര്‍വമായ മതംമാറ്റമാണെന്നാരോപിച്ച് ഓഗസ്റ്റ് 28ന് ചിലര്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് ഇത് നിഷേധിച്ച ജാദവ് കഴിഞ്ഞ ജില്ലാ ജഡ്ജിയെ കണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഇവര്‍ മതപരിവര്‍ത്തനം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച മുകുഭായ് ജാദവ് ജില്ലാ മജിസ്‌ട്രേറ്റ് കോടതിയിലെത്തി മതപരിവര്‍ത്തനത്തിനായുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നുവെന്ന് പറയുന്നു.