ഗായത്രി സുരേഷ് കേരളത്തിന്റെ സൗന്ദര്യറാണി

single-img
4 September 2014

miss keralaആലപ്പുഴ: റിലയന്‍സ് ട്രെന്‍ഡ്‌സ് മിസ് കേരള 2014 കിരീടം തൃശ്ശൂര്‍കാരി ഗായത്രി സുരേഷിന്. മറ്റൊരു തൃശ്ശൂരുകാരിയായ കൊഞ്ചിത ജോണ്‍ ആണ് ഫസ്റ്റ് റണ്ണറപ്പ്. കൊച്ചിയുടെ ജനിത തോമസ് സെക്കന്‍ഡ് റണ്ണറപ്പായി. ആലപ്പുഴ പാതിരപ്പള്ളി വിജയ കാംലോട്ട് കണ്‍വെന്‍ഷന്‍ സെന്ററായിരുന്നു മത്സരവേദി. അവസാന റൗണ്ടില്‍ എത്തിയ അഞ്ചുപേരില്‍നിന്നാണ് ഗായത്രി കിരീടമണിഞ്ഞത്. മൂന്നു ഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 22 പേരാണ് മത്സരത്തിനുണ്ടായിരുന്നത്.

ബ്ലാക്ക് ഗൗണ്‍, ഡിസൈനര്‍ സാരി, കേരള സാരി ലെഹംഗ എന്നീ മൂന്നു റൗണ്ടുകളാണുണ്ടായിരുന്നത്. ഇംപ്രിസാരിയോയാണ് പരിപാടി സംഘടിപ്പിച്ചത്.

മിസ് ബ്യൂട്ടിഫുള്‍ ക്യാറ്റ് വാക്: ജനിത തോമസ്, മിസ് പെര്‍ഫെക്ട് ടെന്‍: കൊഞ്ചിത ജോണ്‍, മിസ് ടാലന്റ്: വര്‍ണ, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍: കൊഞ്ചിത ജോണ്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍: പ്രിയങ്ക, മിസ് ബ്യൂട്ടിഫുള്‍ ഐ: ജനിത തോമസ്, മിസ് ഫോട്ടോജനിക്: സുകന്യ, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍: ജനനി എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ സുന്ദരിപ്പട്ടം ചൂടി. ചലച്ചിത്ര, പരസ്യ, ബിസിനസ്സ്, സംഗീത മേഖലകളിലുള്ള സോഹന്‍ റോയ്, ജോര്‍ജ് ജോണ്‍, ശ്രീകുമാര്‍, മുരളിമേനോന്‍, സിജോയ് വര്‍ഗീസ്, ഷീല കൊച്ചൗസേഫ്,  സജ്‌നാ നജാം, വൈ.വി. രാജേഷ് എന്നിവരാണ് വിധിനിര്‍ണയം നടത്തിയത്.