രജനികന്തിന്റെ ആരാധകരുടെ പട്ടികയിൽ ന്യൂസിലണ്ട് ക്രിക്കറ്റ് താരം റോസ് ടൈലറും

single-img
4 September 2014

rossരജനികന്തിന് ലോകത്ത് നിരവധി ആരാധകരുള്ള കാര്യം നമ്മുക്കറിയാം അവരുടെ നിര പാശ്ചാത്യം മുതൽ പൗരസ്ത്യ ദേശം വരെ നീളുകയും ചെയ്യും. ഇപ്പോൾ പുതിയ രജനീ ആരാധകനെ കുറിച്ചുള്ള ചർച്ചകൾ കൊണ്ട് സോഷ്യൽ മീഡിയകൾ സജീവമാവുകയാണ്. ന്യൂസിലണ്ട് ക്രിക്കറ്റ് താരവും ഡെൽഹി ഡെയർഡെവിൾസ് ടീമങ്ങവുമായ റോസ് ടൈലറിനെ കുറിച്ചുള്ള ചർച്ചയാണ് നടക്കുന്നത്. തന്റെ ഡെൽഹി ഡെയർഡെവിൾസ് സഹതാരം ദിനേഷ് കാർത്തിക്കുമായിട്ടുള്ള ട്വീറ്റാണ് റോസിന്റെ രജനീ ആരാധന പുറത്ത് കൊണ്ട് വന്നത്.

ചെന്നൈ സ്വദേശിയായ ദിനേഷ് കാർത്തിക്ക് തന്റെ ട്വീറ്റിലൂടെ റോസ് ടൈലറിനോട് രജനികാന്തിന്റെ പുതിയ ചിത്രം ലിൻഗയുടെ റീലീസ് ദിവസം തിരക്കുകൾ മാറ്റിവെച്ച് ചിത്രം കാണണമെന്ന് പറയുണ്ട്. തുടർന്ന് റോസ് ടൈലർ തന്റെ മറുപടി ട്വീറ്റിൽ താൻ തീർച്ചയായും ചിത്രം ആദ്യ ഷോയിൽ തന്നെ കാണുമെന്നും, കൂടാതെ താൻ ചിത്രത്തിന്റെ റീലീസിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്നും പറഞ്ഞു.