യു.എസ്. ഓപ്പണിൽ റോജര്‍ ഫെഡറര്‍ ക്വാർട്ടറിൽ

single-img
4 September 2014

vosniyakiന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ പുരുഷവിഭാഗം സിംഗിള്‍സില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ രണ്ടാം സീഡ് റോജര്‍ ഫെഡറര്‍, ചെക്ക് റിപ്പബ്ലിക്കിന്റെ ആറാം സീഡ് തോമസ് ബെര്‍ഡിഷ് എന്നിവര്‍ ക്വാര്‍ട്ടറിലെത്തി. വനിതാ സിംഗിള്‍സ് സെമിയില്‍ മുന്‍ ലോക ഒന്നാംനമ്പര്‍ ഡെന്‍മാര്‍ക്കിന്റെ കരോളിന്‍ വോസ്‌നിയാക്കി ചൈനയുടെ സീഡു ചെയ്യപ്പെടാത്തതാരം ഷുവായി പെങ്ങുമായി ഏറ്റുമുട്ടും.   വോസ്‌നിയാക്കി ക്വാര്‍ട്ടറില്‍ ഇറ്റലിയുടെ 13ാം സീഡ് സാറാ എറാനിയെ അനായാസം മറികടന്നാണ് അവസാന നാലില്‍ ഇടംപിടിച്ചത്(6-0, 6-1).

നേരത്തെ മിക്‌സഡ് ഡബിള്‍സില്‍ സെമിയിലെത്തിയിരുന്ന ഇന്ത്യയുടെ സാനിയ മിര്‍സ ചൊവ്വാഴ്ച സിംബാബ്വെയുടെ കാരാ ബ്‌ളാക്കിനൊപ്പം വനിതാ ഡബിള്‍സിലും സെമിലെത്തി.

ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സാനിയ സഖ്യം 6-1, 1-0 എന്ന സ്‌കോറിന് മുന്നിട്ടുനില്‍ക്കുമ്പോഴാണ് എതിരാളികളായ കസാഖ്‌സ്താന്റെ സരീന ഡിയസ് ചൈനയുടെ യീ ഫാന്‍ സു ജോഡി പിന്‍മാറിയത്. സ്വിസ് ഇറ്റാലിയന്‍ ജോഡികളായ മാര്‍ട്ടീന ഹിംഗിസും ഫെലാവിയ പെന്നേറ്റയുമാണ് സെമിയില്‍ സാനിയ സഖ്യത്തിന്റെ എതിരാളികള്‍.