തനിക്ക്‌ അര്‍ജുന അവാര്‍ഡ്‌ ലഭിക്കാതിരിക്കാന്‍ വോളിബോള്‍ ഫെഡറേഷന്‍ ചരടുവലി നടത്തിയതായി ടോം ജോസഫ്‌

single-img
3 September 2014

download (3)തനിക്ക്‌ അര്‍ജുന അവാര്‍ഡ്‌ ലഭിക്കാതിരിക്കാന്‍ വോളിബോള്‍ ഫെഡറേഷന്‍ ചരടുവലി നടത്തിയതായി ടോം ജോസഫ്‌. താന്‍ അച്ചടക്കമില്ലാത്ത താരമാണെന്ന്‌ ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ കായികമന്ത്രാലയത്തിന്‌ കത്തു നല്‍കിയിരുന്നു . അര്‍ജുന അവാര്‍ഡിന്‌ ഫെഡറേഷന്‍ തന്നെ ശുപാര്‍ശ ചെയ്‌തിരുന്നില്ലെന്നും ടോം വെളിപ്പെടുത്തി .

 

വോളിബോള്‍ പരിശീലകന്‍ ശ്രീധരന്‍ കേരള താരങ്ങളോട്‌ ശത്രുതാ മനോഭാവമാണ്‌ കാട്ടുന്നതെന്ന് ടോം പറയുന്നു. മൂന്ന്‌ വര്‍ഷം, തുടര്‍ച്ചയായി കിരീടം നേടിയ ടീമില്‍ നിന്ന്‌ ഒരാളെ പോലും ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്നും തമിഴ്‌നാട്‌ താരങ്ങളെ ടീമിലെടുക്കാന്‍ വേണ്ടിയാണ്‌ കേരള താരങ്ങളെ തഴഞ്ഞതെന്നും ടോംപറയുന്നു .