മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റെ മരണം ആത്മഹത്യതന്നെയെന്ന് സിബിഐ

single-img
3 September 2014

download (4)മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റെ മരണം ആത്മഹത്യതന്നെയെന്ന് കാണിച്ച് സിബിഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

 

ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണത്തില്‍ വിവാദ വ്യവസായി വി.എം. രാധാകൃഷ്ണനെ പ്രതിചേര്‍ത്ത് 2013 ജൂണില്‍ നല്‍കിയ റിപ്പോര്‍ട്ടിലും സിബിഐ ഇതേ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ആത്മഹത്യാ പ്രേരണകുറ്റമാണ് രാധാകൃഷ്ണന്റെ പേരില്‍ ചുമത്തിയിരുന്നത്. എന്നാല്‍ കൊലപാതകത്തിനുള്ള സാധ്യത കൂടി അന്വേഷിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

 

ആത്മഹത്യതന്നെയെന്ന് ഉറപ്പിക്കാനുള്ള തെളിവുകളും സിബിഐ റിപ്പോര്‍ട്ടിലുണ്ട്. മലബാര്‍ സിമന്റ്‌സ് കമ്പനിയില്‍ 2004-2006 കാലഘട്ടത്തില്‍ നടന്ന അഴിമതിക്കേസുകളില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയ സാക്ഷിയായിരുന്നു അന്ന് കമ്പനി സെക്രട്ടറിയും ഇന്റേണല്‍ ഓഡിറ്റ് വിഭാഗം തലവനുമായിരുന്ന വി. ശശീന്ദ്രന്‍. 2011 ജനവരി 24 നാണ് ശശീന്ദ്രനെയും മക്കളായ വിവേകിനെയും വ്യാസിനെയും കഞ്ചിക്കോട്ടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.