ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം: പ്രകാശ് കാരാട്ടിനെ ചോദ്യം ചെയ്യണം

single-img
3 September 2014

KRISHNADAS_14848eസിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജിന്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ചോദ്യം ചെയ്യണമെന്ന് ബിജെപി നേതാവ്. പി.കെ.കൃഷ്ണദാസ്. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പോലീസിന്റെ അന്വേഷണവുമായി ബിജെപിയും ആര്‍എസ്എസും സഹകരിക്കില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നേതാക്കള്‍ ഇന്നു തിരുവനന്തപുരത്തു മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണുമെന്നും അദ്ദേഹം പറഞ്ഞു. മനോജിന്റെ കൊലപാതകം ദേശീയതലത്തില്‍ പ്രധാന വിഷയമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.