ബി.ജെ.പിയുടെ ഹര്‍ത്താലിനും ജെ.പി എത്തി; വിശന്നിരിക്കുന്നവര്‍ക്ക് ഭക്ഷണപ്പൊതികളുമായി

single-img
3 September 2014

JPഎന്ന് ഹര്‍ത്താലുണ്ടോ, അന്ന് ജെ.പി എന്ന ജെപി പൂച്ചിന്നിപ്പാടം ചേര്‍പ്പ് ആശുപത്രിയിലെത്തും. വിശന്നിരിക്കുന്നവര്‍ക്ക് ആഹാരവുമായി. ഇക്കുറിയും ആ പതിവ് െതറ്റിച്ചില്ല. ഇന്നലെ ജെ.പി കാബേജ് തോരന്‍, നെല്ലിക്ക അച്ചാര്‍, ഉള്ളിച്ചമ്മന്തി, സാമ്പാര്‍, സര്‍ളാസ് എന്നിവയടങ്ങിയ കുശാലായ ഊണാണ് 50ഓളം പേര്‍ക്കു നല്‍കിയത്.

പൂച്ചിന്നിപ്പാടം സെന്ററില്‍ പച്ചക്കറിയും പഴങ്ങളും വില്‍പ്പനയാണ് ജെപിക്ക്. ഹര്‍ത്താല്‍, ബന്ദ് ദിനങ്ങളില്‍ വിശന്നുവലയുന്ന വഴിയാത്രക്കാര്‍ക്കു സൗജന്യമായി ഭക്ഷണസാധനങ്ങളും പാനീയങ്ങളും നല്‍കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.തന്റെ കുടുംബത്തിലെ പുതുതലമുറയ്ക്കു ഈ സേവനരീതി പകര്‍ന്നുനല്‍കുകയെന്ന ഉദ്ദേശത്തോടെ ജെപിയുടെ പേരക്കുട്ടി ഒന്നര വയസുള്ള അപ്പൂസാണ് ഇക്കുറി ആശുപത്രിയില്‍ ഭക്ഷണം വിളമ്പല്‍ ഉദ്ഘാടനം ചെയ്തത്. ജെപിയുടെ സുഹൃത്തുക്ക ളായ ബാലന്‍, രാധാകൃഷ്ണന്‍, മകന്‍ സൗരവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.