കണ്ണൂരിലെ സര്‍വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കില്ല

single-img
3 September 2014

bjpആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ തുടരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ജില്ല കളക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കില്ല. യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പാര്‍ട്ടി ജില്ല നേതൃത്വം അറിയിച്ചു. ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആഭ്യന്തരമന്ത്രി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കിയിരുന്നു. എല്ലാ കക്ഷികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ ബിജെപി കളക്ടറുടെ ആവശ്യം തള്ളി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.