വീടിനോട് ചേർന്ന് കഞ്ചാവ് കൃഷി, അമ്മയും മകനും അറസ്റ്റില്‍

single-img
3 September 2014

kanchavuവീടിനോട് ചേര്‍ന്ന് കഞ്ചാവ് കൃഷി ചെയ്ത അമ്മയും മകനും പോലീസ് പിടിയിലായി‍. തേനി പെരിയകുളം സ്വദേശികളായ സത്രത്തില്‍ കുമാര്‍ (30), കുമാറിന്റെ അമ്മ വിജയ (52) എന്നിവരാണ് പോലീസ് പിടിയിലായത്.

ചെണ്ടുമല്ലിപ്പൂ ചെടിയെന്ന വ്യാജേനയാണു ഇവർ കൃഷി നടത്തിയത്.വനത്തോട് ചേര്‍ന്ന 10 സെന്റ് പുരയിടത്തിനരികിലായിരുന്നു ഇവരുടെ കഞ്ചാവ് കൃഷി. വെട്ടാന്‍ പാകമായി നിന്നിരുന്ന കഞ്ചാവുചെടികള്‍ പെട്ടെന്ന് വളരുന്നതിന് പ്രത്യേകതരം വളക്കൂട്ടും ഇയാള്‍ തയ്യാറാക്കിയിരുന്നു.കമ്പം, തേനി പ്രദേശങ്ങളില്‍നിന്നുമാണ് കുമാര്‍ കഞ്ചാവ്കൃഷിക്ക് ആവശ്യമായ വിത്ത് എത്തിച്ചിരുന്നത്.