ഇന്ത്യൻ ഫാസ്റ്റ് ബൗളര്‍മാരെ ഗ്‌ളെന്‍ മക്ഗ്രാത്ത് പരിശീലിപ്പിക്കും

single-img
3 September 2014

Glenn_McGrath_ചെന്നൈ: ഇന്ത്യയിലെ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പരിശീലിപ്പിക്കാൻ മുൻ ഓസീസ് ബൗളിംഗ് മെഷീൻ ഗ്‌ളെന്‍ മക്ഗ്രാത്ത് എത്തുന്നു. ചെന്നൈ ആസ്ഥാനമായുള്ള എം.ആര്‍.എഫ്. പേസ് ഫൗണ്ടേഷനുമായി ബി.സി.സി. ഐ. കരാര്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കു പുറമേ തെരഞ്ഞെടുക്കുപ്പെടുന്ന 20 യുവ ഫാസറ്റ് ബൗളര്‍മാര്‍ക്ക് കൂടി മക്ഗ്രായുടെ കീഴില്‍ പരിശീലനത്തിന് അവസരം കിട്ടും.

ഡെനിസ് ലിലിക്കുശേഷം എം.ആര്‍. എഫ്. പേസ് ഫൗണ്ടേഷനിലെ മുഖ്യ പരിശീലകനായ ഗ്ലെന്‍ മക്ഗ്രാത്താണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കുക. മക്ഗ്രാത്തിന്റെ അനുഭവസമ്പത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള അതുല്യ അവസരമായാണ് ഇതിനെ കാണുന്നതെന്ന് എന്‍.സി.എ. ഡയറക്ടര്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞു.