പെരുമ്പാമ്പിനെ കറിവെച്ച് കഴിച്ച രണ്ട് പേരെ വനം വകുപ്പ് പിടികൂടി

single-img
3 September 2014

 

Screenshot_226കണ്ണൂരിൽ പെരുമ്പാമ്പിനെ കൊന്ന് കറി വെച്ച് കഴിക്കുന്നതിനിടയില്‍ രണ്ട് പേരെ വനം വകുപ്പ് പിടികൂയിലായി. കക്കറ കടുക്കാരം വയലിങ്കല്‍ രജീന്ദ്രന്‍(42), പൊറോട്ട പുതുക്കുളം ബാബു(44) എന്നിവരെയാണ് തളിപ്പറമ്പ് റേഞ്ച് ഓഫീസര്‍ എന്‍. പി. പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പുലര്‍ച്ചെ പിടികൂടിയത്.

പാകം ചെയ്ത് പെരുമ്പാമ്പ് കറിയും നെയ്യും, ഇറച്ചി കൊണ്ടു വരന്‍ ഉപയോഗിച്ച ബാബുവിന്റെ കാറും പിടിച്ചെടുത്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ബാബുവിന്റെ കരിമണല്‍ ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടില്‍ നിന്ന് പാകം ചെയ്ത് കഴിക്കുന്നതിനിടയില്‍ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവരെ പീടികൂടിയത്.

ഗിരീഷാണു പാമ്പിനെ പിടികൂടിയത്. ബാബുവിന്റെ കാറിലാണു ഇറച്ചി കൊണ്ട് വന്നത്. കാര്‍ സര്‍ക്കാരിലേക്ക് കണ്ട് കെട്ടും.