രാജ്യത്തെ അന്തരീക്ഷ മലിനീകരണം ഏറ്റവും കുറഞ്ഞ നഗരം കൊച്ചിയെന്ന് ലോകാരോഗ്യ സംഘടന

single-img
3 September 2014

air polutionരാജ്യത്തെ അന്തരീക്ഷ മലിനീകരണം ഏറ്റവും കുറഞ്ഞ നഗരം കൊച്ചിയാണെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോർട്ടിൽ കൊച്ചിക്ക് രാജ്യത്തെ അന്തരീക്ഷ മലിനീകരണം നടക്കുന്ന നഗരങ്ങളിൽ 32-)ം സ്ഥാനമാണ് നൽകിയത്. ഇന്ത്യയുടെ വൻ നഗരങ്ങളായ ന്യൂഡൽഹി, മുംബൈ, ഹൈദ്രബാദ്, ബാംഗ്ലൂർ, ചെന്നൈ എന്നിവയാണ് മലിനീകരണം വളരെ കൂടുതലുള്ള നഗരങ്ങൾ.

അന്തരീക്ഷ മലിനീകരണത്തിൽ 32 നഗരങ്ങളിൽ അവസാന സ്ഥാനത്തുള്ള കൊച്ചിയുടെ പീ.എം 10 ന്റെ തോത് 40 ആണ്. ഒന്നാം സ്ഥാനത്തുള്ള ലുധിയാനക്ക് 251 പീ.എം 10 ഉണ്ട്.  ഏറ്റവും കൂടുതൽ വാഹനം നിരത്തിലിറങ്ങുന്നത് കൊച്ചിയിലാണെന്നാണ് കണക്ക്, എന്നാൽ അന്തരീക്ഷ മലിനീകരണത്തിൽ കൊച്ചി അവസാന സ്ഥാനത്തായത് ഏവരേയും അതിശയിപ്പിച്ചിട്ടുണ്ട്. ഇതിന് കാരണമായി പറയുന്നത് മറ്റുള്ള നഗരങ്ങളെ അപേക്ഷിച്ച് കൊച്ചിയിൽ മഴ കൂടുതലായത് കൊണ്ടാകും എന്നാണ്.

ദക്ഷിണേന്ത്യയിൽ കൂടുതൽ മലിനീകരണമുള്ള നഗരം ബാംഗ്ലൂർ ആണ്. ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത് ബാംഗ്ലൂരിൽ വ്യാപകമായി പൂമരങ്ങളുള്ളത് കൊണ്ടാണെന്നാണ്. ഇതിന്റെ പരാഗണം വായുവിൽ തങ്ങി നിൽക്കുന്നത് കൊണ്ടാകാം പീ.എം 10 തോത് കൂടുതലായത്. ഇത് ജനങ്ങളിൽ ശ്വാസതടസ്സമുണ്ടാക്കുന്നതായി പറയപ്പെടുന്നു.