യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം വിഡ്ഢിത്തമാണെന്ന് വക്കം പുരുഷോത്തമന്‍

single-img
2 September 2014

download (3)യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം വിഡ്ഢിത്തമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍.മദ്യനയത്തിന്റെ പേരില്‍ ഇപ്പോള്‍ കൈയടി കിട്ടുമെങ്കിലും പിന്നീട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകും എന്നും ആദര്‍ശം നല്ലതാണ് പക്ഷെ ഫലം ഭീകരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു . എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ് സര്‍ക്കാരിന്റെ പുതിയ മദ്യനയമെന്നും അതിനാല്‍ മദ്യനയം പുന:പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.