മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിമാരുടെയും രാജിക്കായി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് എല്‍.ഡി.എഫ്

single-img
2 September 2014

download (2)മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവരുടെ രാജിക്കായി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് എല്‍.ഡി.എഫ് കണ്‍വനീര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.

 
കോടതിയുടെ വിമര്‍ശത്തിന് വിധേയനായ സാഹചര്യത്തിൽ ആണ് ഇത് .മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു നിമിഷംപോലും അധികാരത്തില്‍ തുടരരുതെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുയര്‍ത്തി എൽ ഡി എഫ് ബുധനാഴ്ച ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

 

സുപ്രീം കോടതിയുടെ വിമര്‍ശം ഉണ്ടായിട്ടും ഉമ്മന്‍ചാണ്ടി അധികാരമൊഴിയാത്തത് കേരളത്തിന് നാണക്കേടാണ് എന്നും ഭരണഘടനാവിരുദ്ധവും നീതീകരിക്കാനാവാത്തതുമായ നടപടിയാണ് സര്‍ക്കാരിന്റേതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ എന്നും അദ്ദേഹം പറഞ്ഞു