രാജിവെക്കുകയൊ അവധിയില്‍ പ്രവേശിക്കുകയൊ ചെയ്യില്ലെന്ന് നവാസ് ഷെറീഫ്

single-img
2 September 2014

download (1)രാജിവെക്കുകയൊ അവധിയില്‍ പ്രവേശിക്കുകയൊ ചെയ്യില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫ്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ്താരം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭം ശക്തമായതിന് പിന്നാലെയാണ് ഷെറീഫ് ഇക്കാര്യം വ്യക്തമാക്കിയത്.

 

പാകിസ്താനിലെ ദേശീയ ടെലിവിഷന്‍ ചാനലിന്റെ നിയന്ത്രണം പ്രക്ഷോഭകാരികള്‍ കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. പ്രക്ഷോഭകരെ നീക്കിയശേഷമാണ് തടസപ്പെട്ട സംപ്രേഷണം പുന:സ്ഥാപിച്ചത്. അതിനിടെ, പ്രധാനമന്ത്രി നവാസ് ഷെറീഫ് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് അദ്ദേഹം രാജിക്കൊരുങ്ങുന്നുവെന്ന അഭ്യൂഹം പ്രചരിച്ചു. ഇതിനുപിന്നാലെയാണ് താന്‍ രാജിവെക്കില്ലെന്ന് വ്യക്തമാക്കി ഷെറീഫ് രംഗത്തെത്തിയത്.