മൃദുലാ മുരളി ഉണ്ണി മുകുന്ദന്റെ നായികയാകുന്നു

single-img
2 September 2014

download (4) download (5)ശരത് എ ഹരിദാസൻ സംവിധാനം ചെയ്യുന്ന ‘എന്തൊരു ഭാഗ്യം” എന്ന ചിത്രത്തിൽ മൃദുലാ മുരളി ഉണ്ണി മുകുന്ദന്റെ നായികയാകുന്നു. ചിത്രത്തിലെ മറ്റൊരു നായിക നിക്കി ഗൽറാണിയാണ്.

 

ചിത്രത്തിൽ ബാംഗ്ലൂർ സ്വദേശിനിയായ ഹീരാ സാംസൺ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് മൃദുല പറഞ്ഞു. ഒരു പ്രൊഫഷണൽ നർത്തകിയാകണമെന്നാണ് ഹീരയുടെ ആഗ്രഹം. തനിക്ക് ഹീരയെന്ന കഥാപാത്രത്തെ വളരെ ഇഷ്ടമായതായി നടി വ്യക്തമാക്കി.

 

ഇതൊരു പ്രണയചിത്രമാണെന്നും എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ടെന്നും സംവിധായകൻ പറഞ്ഞു. മൃദുലയുടെ കഥാപാത്രമാണ് ചിത്രത്തിന് വഴിത്തിരിവ് ഉണ്ടാക്കുന്നത്. ഒക്ടോബറോടെ കൊച്ചി,​ ബാംഗ്ലൂർ എന്നിവിടങ്ങളിലായാകും ‘എന്തൊരു ഭാഗ്യ”ത്തിന്റെ ചിത്രീകരണം നടക്കുക. ജനുവരിയിൽ ചിത്രം റിലീസ് ചെയ്യും.