ബിജെപി സര്‍ക്കാരിന്റെ 100 ദിവസ ഭരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ്

single-img
2 September 2014

imagesബിജെപി സര്‍ക്കാരിന്റെ 100 ദിവസ ഭരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിഞ്ഞെന്ന് ചോദിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത് വന്നു. മോദിക്ക് പ്രവര്‍ത്തിയേക്കാള്‍ സംസാരത്തിലാണ് താത്പര്യമെന്നും സോണിയ കുറ്റപ്പെടുത്തി.

 

മന്ത്രിസഭയിലെ 18 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ആരോപിച്ചു. അധികാരം ഒരു വ്യക്തിയില്‍ മാത്രം കേന്ദ്രീകൃതമായ അവസ്ഥയാണ് ഇപ്പോള്‍ രാജ്യത്തുളളതെന്നും ആനന്ദ് ശര്‍മ പറഞ്ഞു. സര്‍ക്കാര്‍ ഭരണകൂട ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

 

എന്നാല്‍ ഇതിനോടെല്ലാം ഉള്ള വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു- സാധാരണക്കാരെ മനസ്സില്‍ കണ്ടാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം .