നോട്ട്കെട്ടുകൾ പറത്തുന്ന കായംകുളം കൊച്ചുണ്ണി കുരങ്ങൻ;കോൺട്രാക്ടറിൽ നിന്ന് തട്ടിയെടുത്ത പണമാണു കുരങ്ങൻ ഗ്രാമവാസികൾക്കായി പറത്തിക്കൊടുത്തത്

single-img
2 September 2014

8602_monkey_notes (1)രണ്ടാം തവണയാണു ഷിംലക്കാർക്ക് ലോട്ടറിയടിക്കുന്നത്.കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ഇത് രണ്ടാം തവണയാണു പണം പറത്തുന്ന കുരങ്ങൻ ഷിംലയിൽ എത്തുന്നത്.നോട്ടുകെട്ടുകളുമായി വന്ന് കെട്ടിടത്തിന്റെ മുകളിൽ നിന്നും മരത്തിന്റെ മുകളിൽ നിന്നുമാണു കുരങ്ങൻ ഗ്രാമവാസികൾക്ക് നേരെ നോട്ട് വാരി വിതറുന്നത്.പണം വാരിയെറിഞ്ഞ ശേഷം കുരങ്ങൻ കാട്ടിലേക്ക് പോയെങ്കിലും ഗ്രാമവാസികൾ വിട്ടില്ല.കുരങ്ങന്റെ പിന്നാലെ കാട്ടിലെത്തി കുരങ്ങന്റെ കൈയ്യിലുള്ള പണം മുഴുവൻ തീർന്ന ശേഷമാണു കുരങ്ങന്റെ പിന്നാലെ പോയവർ തിരിച്ച് നാട്ടിലെത്തിയത്

വിനോദ് എന്ന കോൺട്രാക്ടറുടെ വീട്ടിൽ നിന്നാണു പണമടങ്ങിയ ബാഗും അടിച്ച്മാറ്റി കുരങ്ങൻ കടന്ന് കളഞ്ഞത്.പതിനായിരം രുപയോളം ബാഗിലുണ്ടയിരുന്നെന്ന് വിനോദ് പറഞ്ഞ്.ജോലിക്കാർക്ക് ശമ്പളം നൽകാൻ വെച്ചിരുന്ന പണമാണു കുരങ്ങൻ നാട്ട്കാർക്ക് പറത്തി നൽകിയത്.കഴിഞ്ഞ ഫെബ്രുവരി 26 നും ഇത്തരത്തിൽ കുരങ്ങൻ പണം പറത്തിയിരുന്നു