മാതാപിതാക്കള്‍ മൊബൈൽ ഫോൺ വിലക്കി;പതിനാറുകാരി ആത്മഹത്യ ചെയ്തു

single-img
2 September 2014

textingമൊബൈല്‍ ഫോണിലൂടെ സംസാരിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതിനെ തുടര്‍ന്ന് പതിനാറുകാരിയായ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. മൊബൈൽ ഫോൺ വഴി തുടർച്ചയായ സംസാരം അധികമായതിനെ തുടർന്നാണു മൊബൈൽ ഉപയോഗിക്കേണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞത്.കങ്കനാടി കേലാരി നീര്‍മാഗ സ്വദേശിനിയും പി.യു.സി വിദ്യാര്‍ത്ഥിനിയുമായ അക്ഷിത (16)യാണു തൂങ്ങി മരിച്ചത്

രാവിലെ അക്ഷിത തുടര്‍ച്ചയായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ ഇതിനെ വിലക്കുകയും വഴക്കുപറയുകയും മൊബൈല്‍ ഫോണ്‍ വാങ്ങിവെക്കുകയും ചെയ്തിരുന്നു. ഇതിലുണ്ടായ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയം.
ഉമേഷ് (ഫോറസ്റ്റ് ഓഫീസര്‍) – കമലാക്ഷി (എഎസ്‌ഐ കദ്രി പോലീസ് സ്‌റ്റേഷന്‍) ദമ്പതിളുടെ മകളാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തു.