പൂന്നെയിലെ സിപിഎം ഓഫീസ് ആർ.എസ്.എസുകാർ അക്രമിച്ചു;ഫർണ്ണീച്ചറുകൾ തല്ലിത്തകർത്തു

single-img
2 September 2014

rss_pune_office_360പൂന്നെയിലെ സിപിഎം ഓഫീസ് ആർ.എസ്.എസുകാർ അക്രമിച്ചു.കണ്ണൂരിൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതിന്റെ പ്രതികാര നടപടിയായാണു പൂന്നെയിലെ സിപിഎം ഓഫീസ് അക്രമണം.ഫർണീച്ചർ തല്ലിത്തകർത്ത അക്രമി സംഘം ഓഫീസിൽ കരി ഓയിൽ ഒഴിച്ചു

കേരളത്തിലെ തങ്ങളുടെ പ്രവർത്തകന്റെ കൊലപാതകത്തിനു പ്രതികാരമാണു നടപടിയെന്നും തങ്ങൾ ഇനിയും വരുമെന്നും അക്രമസംഘത്തിൽ പെട്ടവർ പറത്തതായി അക്രമസമയത്ത് ഓഫീസിലുണ്ടായിരുന്ന മുതിർന്ന സിപിഎം നേതാവ് സതീഷ് ചവാൻ പറഞ്ഞു.

തലശേരിയില്‍ ആര്‍എസ്എസ് ജില്ലാ ശാരീരിക് പ്രമുഖ് കതിരൂരിലെ എളന്തോട്ടത്തില്‍ മനോജ് ആണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്.ആര്‍എസ്എസ് ജില്ലാ ശാരീരിക് പ്രമുഖ് മനോജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരളത്തിൽ ആർ.എസ്.എസ് ഹർത്താൽ നടക്കുകയാണു