മോദിചിന്ത അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അപലപനീയം: പിണറായി

single-img
2 September 2014

pinarayiകുട്ടികളില്‍ മോദിചിന്ത അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാജാവിനേക്കാള്‍ രാജഭക്തിയാണ് ഇക്കാര്യത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് കാട്ടിയതെന്ന് പിണറായി പറഞ്ഞു.

മോദിയുടെ പ്രസംഗം കാണിക്കാനുള്ള നിര്‍ദേശം ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ ഹനിക്കുന്നതാണ്. യുഡിഎഫ് സര്‍ക്കാര്‍ മോദിസത്തിന് ആവേശത്തോടെ കുടപിടിക്കുകയാണെന്നും പിണറായി കൂട്ടിച്ചേർത്തു.