വീടിനു മുന്നില്‍ മൂത്രമൊഴിച്ച നാലു വയസുകാരനെ അയല്‍വാസി മർദ്ദിച്ചു കൊലപ്പെടുത്തി

single-img
2 September 2014

Arrest-4ആലൂർ:ഹൈദ്രാബാദിലെ കാർണ്ണൂരിൽ വീടിനു മുന്നില്‍ മൂത്രമൊഴിച്ചെന്ന കുറ്റത്തിന് നാലു വയസുകാരനെ അയല്‍വാസി മർദ്ദിച്ചു കൊന്നു.വിനോദ് എന്ന നാലുവയസ്സുകാരനാണു ക്രൂരമായി കൊലചെയ്യപ്പെട്ടത്.അയല്‍വാസിയായ ചിന്ന തിപ്പണ്ണയാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് വിനോദിന്റെ പിതാവ് ഗംഗാധര്‍ പോലീസിനോട് പറഞ്ഞു.

നാലു വയസ്സുകാരൻ വിനോദ് രാവിലെ എഴുനേറ്റ ശേഷം ചിന്ന തിപ്പണ്ണയുടെ പറമ്പിൽ മൂത്രമൊഴിച്ചതായി പറയുന്നു.സംഭവം കണ്ട ചിന്ന തിപ്പണ്ണ കുട്ടിയെ ശകാരിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. അവശനിലയിലായ കുട്ടിയെ മാതാപിതാക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ചിന്ന തിപ്പണ്ണ ഒളിവിലാണു.ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ചിന്ന തിപ്പണ്ണയുടെയും ഗംഗാധറിന്റെയും കുടുംബങ്ങൾ തമ്മിൽ പൂർവ്വവൈരാഗ്യം ഉണ്ടായിരുന്നതായും പറയപ്പെടുന്നു