ആര്‍എസ്എസ് നേതാവിന്റെ കൊല: 8 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു

single-img
2 September 2014

bloodആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തലശേരി ലോക്കല്‍ പൊലീസ് 8 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. ഒന്നാംപ്രതി സിപിഐഎം പ്രവർത്തകനായ കിഴക്കേ കതിരൂര്‍ ബ്രഹ്മപുരം സ്വദേശി വിക്രമനാണ്. കണ്ടാലറിയാവുന്ന എഴ് സിപിഐഎം പ്രവര്‍ത്തകരാണ് മറ്റുപ്രതികള്‍

 

ഒന്നാംപ്രതിയായ  വിക്രമന്  ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ പങ്കുള്ളതായി ടിപി രജീഷ് നേരത്തെ പൊലീസിന് മൊഴി കൊടുത്തിരുന്നു.

 

വിക്രമന്വി ക്രമന്‍ സിപിഐഎം പ്രവര്‍ത്തകനാണ്. ഇയാള്‍ മുമ്പും പല കേസുകളിലും പ്രതിയായിട്ടുണ്ട്. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ വിക്രമന് പങ്കുള്ളതായി ടിപി രജീഷ് നേരത്തെ പൊലീസിന് മൊഴി കൊടുത്തിരുന്നു.കൊലപാതകത്തില്‍ സിപിഐഎം നേതൃത്വത്തിന് പങ്കുണ്ടെന്ന് ആര്‍എസ്എസ് നേതൃത്വം ആരോപിച്ചു.