കള്ളുഷാപ്പുകള്‍ ഇനി ഒന്നാം തീയതികളിലും തുറക്കാം

single-img
2 September 2014

82050784_8dbf2b7a06സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍  ഒന്നാം തീയതി തുറക്കരുതെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ദീപക് മിശ്ര, വിക്രംജിത്ത് സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് റദ്ദാക്കിയത്. സംസ്ഥാന സര്‍ക്കാരും ചെത്തുതൊഴിലാളി യൂണിയനും (സിഐടിയു) ഷാപ്പു കരാര്‍കാരുടെ അസോസിയേഷനും മറ്റും നല്‍കിയ ഹര്‍ജിയിലാണു നടപടി.

 

അബ്ക്കാരി നിയമപ്രകാരം ഒന്നാം തീയതി കള്ളുഷാപ്പുകൾ അടയ്‌ക്കണമെന്ന വ്യവസ്ഥയില്ലെന്നും പരമ്പരാഗത തൊഴിലായിട്ടാണ് കള്ളു ചെത്തുന്നതിനെ ഉദയഭാനു കമ്മിഷൻ വിലയിരുത്തിയിട്ടുള്ളതെന്നും വിവിധ യൂണിയനുകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ വി.കെ. ബിജു, ഇ.എം.എസ്. അനാം എന്നിവർ വാദിച്ചു. 

 

അബ്കാരി ചട്ടത്തിലെ 7(2) വകുപ്പുപ്രകാരം കള്ളുഷാപ്പുകള്‍ക്ക് ഇളവുണ്ട്. ഇതു പരിഗണിക്കാതെയായിരുന്നു ഹൈക്കോടതി ഒന്നാം തീയതി കള്ള് ഷാപ്പുകൾ അടച്ചിടണമെന്ന ഉത്തരവിട്ടതെന്നും  വാദമുണ്ടായി.