മദ്യലഹരിയിൽ ഗ്ലാസ് വാതിലിനടിയിലൂടെ പുറത്തിറങ്ങാൻ ശ്രമം;യുവാവ് കുടുങ്ങി

single-img
2 September 2014

firefighters-rescue-drunk-396986ബീജിങ്ങ്:മദ്യ ലഹരിയിൽ എ.ടി.എം കൗണ്ടറിന്റെ ഗ്ലാസ് ഡോറിനടിയിലൂടെ പുറത്തിറങ്ങാൻ ശ്രമിച്ച യുവാവ് ഡോറിനടിയിൽ കുടുങ്ങി.ചൈനയിലെ സീജിയാങ്ങ് പ്രവിശ്യയിലാണു സംഭവം.ഒടുവിൽ അഗ്നിശമന സേന മണിക്കുറുകൾ പരിശ്രമിച്ചാണു യുവാവിനെ പുറത്തെടുത്തത്.രാത്രി മുഴുവൻ ഡോറിനടിയിൽ കുടുങ്ങിക്കിടക്കുക ആയിരുന്നു യുവാവ്

കുടിങ്ങിക്കിടക്കുന്ന യുവാവിനെ കണ്ട് വഴിപോക്കരാണു വിവരം പോലീസിനെ അറിയിച്ചത്.ഇയാളുടെ എ.ടി.എം കാർഡ് മെഷീനിൽ കുടുങ്ങി കിടക്കുക ആയിരുന്നു.വാതിൽ തുറക്കാൻ കഴിയാത്തതുകൊണ്ടാണു ഡോറിനടിയിലൂടെ പുറത്ത് കടക്കാൻ ശ്രമിച്ചതെന്ന് യുവാവ് പറഞ്ഞു.