ഇനി സച്ചിന്റെ ജീവിതം വായിക്കാം;സച്ചിന്റെ ആത്മകഥ നവംബര്‍ ആറിനു പുറത്തിറങ്ങും

single-img
2 September 2014

BwhP1EWCIAA_BH8ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസവും രാജ്യസഭ എംപിയുമായ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആത്മകഥ ‘പ്ലേയിംഗ് ഇറ്റ് മൈ വേ’ നവംബര്‍ ആറിനു പുറത്തിറങ്ങും. സച്ചിന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ക്രിക്കറ്റിൽ നിന്ന് വിരമിച്ചപ്പോള്‍ തന്നെ ആത്മകഥ എഴുതുമെന്ന് സച്ചിന്‍ വ്യക്തമാക്കിയിരുന്നു. അന്നുമുതല്‍ ക്രിക്കറ്റ് ഇതിഹാസത്തിന്റെ ആത്മകഥയ്ക്കായി ആരാധകലോകം കാത്തിരിക്കുകയാണ്.