ഗവര്‍ണര്‍ക്കെതിരെ സുധീരന്‍; മുന്‍ ചീഫ് ജസ്റ്റീസിനെ ഗവര്‍ണറാക്കുന്നത് ഉചിതമല്ല

single-img
1 September 2014

vbk-sudheeran_809394fസുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന വ്യക്തിയെ സംസ്ഥാന ഗവര്‍ണറാക്കുന്നത് ഉചിതമായ നടപടിയല്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. രാഷ്ട്രപതിക്കു സത്യവാചകം ചൊല്ലിക്കൊടുക്കുന്നതു സുപ്രീംകോടതി ചീഫ് ജസ്റ്റീസാണ്. ഭരണഘടനാപരമായി ഇത്രയും ഉന്നത പദവിയില്‍ ഇരുന്നവരെ ഗവര്‍ണറാക്കുന്നതിനെക്കുറിച്ചു ഭരണഘടനാ വിദഗ്ധര്‍ പരിശോധിക്കണം. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നുവെന്നും മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ കെപിസിസി അധ്യ ക്ഷന്‍ പറഞ്ഞു.