കുറഞ്ഞ ടിക്കറ്റ്‌ നിരക്കുമായി സ്‌പൈസ്‌ ജെറ്റ്‌ രംഗത്ത്

single-img
1 September 2014

download (56)എയര്‍ ഇന്ത്യക്ക്‌ പിന്നാലെ കുറഞ്ഞ ടിക്കറ്റ്‌ നിരക്കുമായി സ്‌പൈസ്‌ ജെറ്റ്‌ രംഗത്ത് . സ്‌പൈസ്‌ ജെറ്റിന്റെ ഏര്‍ലി ബേര്‍ഡ്‌ പദ്ധതി പ്രകാരം ഇന്ത്യയില്‍ നിന്നും എവിടേക്കും 499 രൂപയ്‌ക്ക് പറക്കാം. ഇന്ന്‌ മുതല്‍ മൂന്ന്‌ ദിവസത്തേക്കാണ്‌ പ്രത്യേക ഓഫര്‍.

 
ഇന്ന്‌ മുതലുള്ള ഓഫറില്‍ ജനുവരി 16 നും അടുത്ത വര്‍ഷം ഒക്‌ടോബറിനും ഇടയ്‌ക്കുള്ള ദിവസങ്ങളിലേക്ക്‌ ടിക്കറ്റ്‌ എടുക്കാം.സ്‌പൈസ്‌ ജെറ്റ്‌ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഒരു വശത്തേക്കുള്ള യാത്രക്കാണ്‌ പ്രത്യേക നിരക്ക്‌.