മുഖ്യമന്ത്രി പാമോയില്‍ കേസ് പിന്‍വലിച്ചത് സ്വന്തം നേട്ടത്തിനല്ലേയെന്ന് സുപ്രീംകോടതി; മുഖ്യമന്ത്രിക്കു കീഴിലെ പോലീസ് അന്വേഷിച്ചാല്‍ സത്യം എങ്ങനെ പുറത്തുവരും?

single-img
1 September 2014

Oommen_Chandyമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു പാമോയില്‍ കേസില്‍ തിരിച്ചടി. കേസ് പിന്‍വലിക്കാനുള്ള തീരുമാനം ഉചിതമായില്ലെന്നും കേസ് പിന്‍വലിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം സ്വന്തം നേട്ടത്തിനല്ലേയെന്നും കോടതി ചോദിച്ചു. കേസില്‍ മുഖ്യമന്ത്രിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്കിയ ഹര്‍ജിയിലാണ് ഈ നിരീക്ഷണം.

സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കു കീഴിലെ പോലീസ് അന്വേഷിച്ചാല്‍ സത്യം എങ്ങനെ പുറത്തുവരുമെന്നും കേസ് സിബിഐയെ ഏല്പിക്കുന്നതല്ലേ നല്ലതെന്നും സുപ്രീം കോടതി ചോദിച്ചു. കേസില്‍ മൂന്നു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. ഇതിനു ശേഷം കേസില്‍ ഇടപെടാമെന്നും സുപ്രീം കോടതി ഹര്‍ജിക്കാരനെ അറിയിച്ചു.