ഏകദിന ക്രിക്കറ്റ് റാങ്കിംഗിൽ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്

single-img
1 September 2014

raina-celebrates-bcci-630-3ഏകദിന ക്രിക്കറ്റ് റാങ്കിംഗിൽ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത് . 114 പോയിന്റാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്. ഇംഗ്ളണ്ടിനെതിരായ രണ്ട് മത്സരങ്ങൾ തുടർച്ചയായി ജയിച്ചതും കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആസ്ട്രേലിയയെ സിംബാബ്‌‌വേ പരാജയപ്പെടുത്തിയതുമാണ് ഇന്ത്യയെ റാങ്കിംഗിൽ വീണ്ടും ഒന്നാമതെത്തിയത്.

 
113 പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും 111 പോയിന്റുള്ള ശ്രീലങ്ക മൂന്നാം സ്ഥാനത്തുമാണ്. ആസ്ട്രേലിയയ്ക്കും 111 പോയിന്റാണുള്ളതെങ്കിലും നാലാം സ്ഥാനത്താണ് . അതേസമയം ഇംഗ്ളണ്ടിനെതിരെ ശേഷിക്കുന്ന രണ്ട് ഏകദിനങ്ങൾ കൂടി ജയിക്കുകയും ത്രിരാഷ്ട്ര ഏകദിനത്തിൽ ആസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുകയും ചെയ്താൽ മാത്രമെ ച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് ഒന്നാം റാങ്കിൽ തുടരാനാവുകയുള്ളു.