തെന്നിന്ത്യൻ നടി ശ്വേത ബസുവിനെ അനാശാസ്യത്തിനിടെ പിടികൂടി

single-img
1 September 2014

swetha basu prasad (1)തെന്നിന്ത്യൻ നടി ശ്വേത ബസുവിനെ അനാശാസ്യത്തിനിടെ പിടികൂടി.രാജസ്ഥാനിലെ ബന്‍ജ്ര എന്ന സ്ഥലത്തെ ഹോട്ടലില്‍ റെയ്ഡ് നടത്തിയപ്പോഴാണ് ഞായറാഴ്ച നടിയും ഇടപാടുകാരും അറസ്റ്റിലായത്.ശ്വേതയ്ക്ക് പുറമേ ഇടപാടുകാരായ ബിസിനസുകാരെയും റെയിഡില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

 

നേരത്തെ തെലുങ്കിലെ ഒരു ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ അനാശാസ്യത്തിനു തയ്യാറാണെന്ന നടിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ചാനലില്‍ കുടുങ്ങിയത് താനല്ലെന്നായിരുന്നു നടിയുടെ അന്നത്തെ പ്രതികരണം.സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്നാണ്‌ താരം തെറ്റായ ജീവിതം പിന്തുടരാൻ ഇടയാക്കിയതെന്നാണ് വിവരം .

 
വളരെ ചെറിയ പ്രായം മുതല്‍ ടോളിവുഡ് സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് ശ്വേത ബസു. ശ്രീകാന്ത് അഡ്ഡാള്‍ സംവിധാനം ചെയ്ത ‘കോത ബങ്കരു ലോകം’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടി. ഇത് ഞങ്ങളുടെ ലോകം എന്ന പേരില്‍ ഈ ചിത്രം മലയാളത്തിലും പരിഭാഷ ചെയ്യപ്പെട്ടിരുന്നു.സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ ചാനലുകളിലും സീരിയലുകളിലും ഈ 23കാരി സ്ഥിരം സാന്നിധ്യമാണ്.