സേ നോ ടു ഹര്‍ത്താല്‍ എറണാകുളത്ത് സൌജന്യ യാത്രാസൗകര്യം ഒരുക്കും

single-img
1 September 2014

1488152_666157736802939_8054814687385200210_nഹര്‍ത്താലിനെതിരെ സേ നോ ടു ഹര്‍ത്താല്‍ സൌജന്യ യാത്രാസൗകര്യം ഒരുക്കും. എറണാകുളം നോര്‍ത്ത്‌, സൗത്ത്‌ റയില്‍വേ സ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് നഗരപരിധിക്കുള്ളിലാണു സൗജന്യ യാത്രാ സേവനം ലഭ്യമാക്കുന്നത്.

 

രാവിലെ 9 മണിക്ക് മനോരമ ജംഗ്ഷനില്‍ നിന്നു ഹര്‍ത്താലിനെതിരെ സേ നോ ടു ഹര്‍ത്താല്‍ കാമ്പയിന്‍ കമ്മിറ്റി  വാഹനജാഥ നടത്തും. രാഷ്ട്രീയ കൊലപാതകം അപലപിക്കപ്പെടെണ്ടതാണെങ്കിലും അതിന്‍റെ പേരില്‍ സംസ്ഥാനത്തിന് ആയിരക്കണക്കിന് കോടി രൂപ നഷ്ടമുണ്ടാക്കി സ്തംഭിപ്പിക്കുന്ന ഹര്‍ത്താല്‍ അംഗീകരിക്കാന്‍ ആവില്ലെന്ന് കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ രാജു പി. നായര്‍ പറഞ്ഞു.

 

അവശ്യഘട്ടങ്ങളില്‍ വാഹനം വേണ്ടവര്‍ക്ക് 9447035375 എന്ന നമ്പരില്‍ ബന്ധപ്പെടാം. 2010 മുതല്‍ നടക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഹര്‍ത്താലുകള്‍ക്ക് എതിരെ പ്രതിഷേധിക്കുന്ന സംഘടനയാണ് സേ നോ ടു ഹര്‍ത്താല്‍.