വാട്‌സ് ആപ്പിലൂടെ ഇനി പരിധിയില്ലാതെ സംസാരിക്കാം; സൗജന്യ വോയിസ് കോളിങ്ങുമായി വാട്‌സ് ആപ്പ് ഇ-ലോകം കീഴടക്കാനൊരുങ്ങുന്നു

single-img
1 September 2014

whatsവാട്‌സ് ആപ്പ് ഫ്രീ വോയിസ് കോളിങ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത വാട്ട്സ് ആപ്പ് അപ്ഡേഷനില്‍ ഈ സേവനം ലഭിച്ചേക്കുമെന്നാണ് സൂചന. വാട്ട്സ് ആപ്പിന്റെ പുതിയ ഇന്റര്‍ഫേസിന്റെ സ്ക്രീന്‍ ഷോട്ട് ചില ടെക്ക് സൈറ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ലഭ്യമല്ല.

വാട്ട്സ് ആപ്പിന്റെ മൊത്തം ഉപയോക്താക്കളുടെ എണ്ണം 60 കോടിയായി. അതില്‍ 6 കോടിയോളം ഇന്ത്യയിലാണെന്നാണ് പറയപ്പെടുന്നത്. വാട്ട്സ് ആപ്പ് അടുത്തിടെ ഫേസ്ബുക്ക് ഏറ്റെടുത്തിരുന്നു. ഫേസ്ബുക്ക് ഏറ്റെടുത്തതോടെ 15 ശതമാനം വര്‍ദ്ധനവാണ് വാട്ട്സ് ആപ്പിനുണ്ടായത്. ഫേസ്ബുക്കുമായി ചേർന്നതിന് ശേഷം വരുന്ന ഏറ്റവും വലിയ മാറ്റമായിരിക്കും സൗജന്യ കോളിങ്.