സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് പി.സദാശിവത്തെ ഗവർണറാക്കുന്നത് ഉചിതമല്ലെന്ന് വി.എം.സുധീരൻ

single-img
31 August 2014

download (44)സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് പി.സദാശിവത്തെ ഗവർണറാക്കുന്നത് ഉചിതമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസുമാർ ഗവർണർമാരാവുന്നത് ഉചിതമാണോയെന്ന് ഓരോരുത്തരും സ്വയം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 
രാഷ്ട്രപതിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റീസാണ്. ആ പദവിയിൽ നിന്ന് രാഷ്ട്രപതിക്ക് കീഴിൽ ഗവർണറാവുന്നത് ശരിയല്ലെന്നും സുധീരൻ ചൂണ്ടിക്കാട്ടി.